ബോക്സ് ഓഫീസിൽ തരംഗമായി 'ധുരന്ധർ 2'; മൂന്ന് ദിവസത്തിനുള്ളിൽ 339 കോടി


ഷീബ വിജയൻ
രൺവീർ സിംഗ് നായകനായ 'ധുരന്ധർ 2' ബോക്സ് ഓഫീസിൽ റെക്കോർഡ് നേട്ടങ്ങളുമായി മുന്നേറുന്നു. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 339.27 കോടി രൂപ കളക്ഷൻ നേടി. ഇതോടെ 'പുഷ്പ 2' തകർത്ത റെക്കോർഡുകൾ ധുരന്ധർ 2 മറികടക്കുമെന്നാണ് സൂചന. ആക്ഷൻ രംഗങ്ങൾ കൊണ്ട് ശ്രദ്ധേയമായ ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. സഞ്ജയ് ദത്ത്, ആർ. മാധവൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മെയ് 14-ന് ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

article-image

qwqweqw

You might also like

  • Lulu Exchange
  • Straight Forward

Most Viewed