അനുമതിയില്ലാതെ പേരും രൂപവും ശബ്ദവും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു: അല്ലു അർജുൻ ഹൈക്കോടതിയിൽ
ഷീബ വിജയൻ
ന്യൂഡൽഹി: തന്റെ അനുമതിയില്ലാതെ പേരും രൂപവും ശബ്ദവും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടൻ അല്ലു അർജുൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് തന്റെ ശബ്ദവും രൂപവും അനുകരിക്കുന്നത് കരിയറിനെ ദോഷകരമായി ബാധിക്കുമെന്ന് ഹർജിയിൽ പറയുന്നു.
പല ബ്രാൻഡുകളും തന്റെ ജനപ്രീതി മുതലെടുത്ത് അനധികൃതമായി പരസ്യങ്ങൾ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഈ നീക്കം. നേരത്തെ അമിതാഭ് ബച്ചൻ, മോഹൻലാൽ, അനിൽ കപൂർ തുടങ്ങിയ താരങ്ങളും സമാനമായ നിയമപോരാട്ടം നടത്തിയിരുന്നു.
ോ്േോേോേേോ



