ബഹ്‌റൈൻ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി ഉക്രേനിയൻ പ്രസിഡന്റ് സെലൻസ്‌കി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഉക്രേനിയൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി കൂടിക്കാഴ്ച നടത്തി. മനാമയിൽ നടന്ന ചർച്ചയിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനൊപ്പം നിലവിലെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും ഉക്രൈൻ-റഷ്യ യുദ്ധത്തിന്റെ പുരോഗതിയും നേതാക്കൾ വിലയിരുത്തി.

ഗൾഫ് മേഖലയിലെ സുരക്ഷാ വെല്ലുവിളികളിലും ഇറാൻ നടത്തിയ ആക്രമണങ്ങളിലും ഉക്രൈൻ പ്രകടിപ്പിച്ച ഐക്യദാർഢ്യത്തിന് കിങ് ഹമദ് നന്ദി അറിയിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങളും ചർച്ചയുടെ ഭാഗമായി. സമാധാന ചർച്ചകളിലൂടെ ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാട് ബഹ്‌റൈൻ ആവർത്തിച്ചു. യൂറോപ്പിന്റെയും ലോകത്തിന്റെയും സുസ്ഥിരതയ്ക്ക് നയതന്ത്ര പരിഹാരങ്ങളാണ് അനിവാര്യമെന്നും രാജാവ് വ്യക്തമാക്കി.

article-image

ി്േിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed