ബഹ്റൈൻ രാജാവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജകുടുംബം
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ അധ്യക്ഷതയിൽ മനാമയിൽ റോയൽ ഫാമിലി കൗൺസിൽ യോഗം ചേർന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും യോഗത്തിൽ പങ്കെടുത്തു.
യോഗത്തിൽ റോയൽ ഫാമിലി കൗൺസിൽ ഡയറക്ടർ ജനറൽ ഷെയ്ഖ് സൽമാൻ ബിൻ ഖാലിദ് അൽ ഖലീഫ രാജാവിനോടുള്ള കൂറും വിശ്വസ്തതയും പ്രഖ്യാപിക്കുന്ന ഔദ്യോഗിക പത്രം സമർപ്പിച്ചു. നിലവിലെ പ്രാദേശിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, രാജകുടുംബം രാജാവിന് നൽകുന്ന ഉറച്ച പിന്തുണയും ഐക്യവും രേഖാമൂലം അറിയിച്ചു. രാജ്യത്തിന്റെ സുസ്ഥിരത സംരക്ഷിക്കുന്നതിനും ഐക്യം നിലനിർത്തുന്നതിനും ഭരണനേതൃത്വത്തിന് പിന്നിൽ ഉറച്ചുനിൽക്കുമെന്ന കൂട്ടായ പ്രതിജ്ഞാബദ്ധതയും യോഗം ഊന്നിപ്പറഞ്ഞു.
dsgdsg

