'വാഴ 2' 150 കോടി കടന്നു; മൂന്നാം ഭാഗം പ്രഖ്യാപിച്ച് വിപിൻ ദാസ്


ഷീബ വിജയൻ

മലയാള സിനിമയിൽ വലിയ വിജയമായി മാറിയ 'വാഴ'യുടെ രണ്ടാം ഭാഗം 150 കോടി രൂപയുടെ കളക്ഷൻ പിന്നിട്ട് കുതിക്കുന്നു. സോഷ്യൽ മീഡിയ താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം ആദ്യ ഭാഗത്തെക്കാൾ വലിയ സ്വീകാര്യതയാണ് നേടുന്നത്. ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ 'വാഴ 3' വരുന്നുവെന്ന പ്രഖ്യാപനവുമായി തിരക്കഥാകൃത്തും നിർമ്മാതാവുമായ വിപിൻ ദാസ് രംഗത്തെത്തി. 'വാഴ വളരുന്നു' എന്ന കുറിപ്പോടെയാണ് വിപിൻ ദാസ് മൂന്നാം ഭാഗത്തിന്റെ സൂചന നൽകിയത്. സവിൻ സ സംവിധാനം ചെയ്ത രണ്ടാം ഭാഗത്തിൽ ഹാഷിറും സംഘവുമാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. മൂന്നാം ഭാഗത്തിൽ ആരൊക്കെയാകും അണിനിരക്കുക എന്ന ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ.

article-image

asasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed