പാർട്ടിയിൽ തിരുത്തൽ വേണം; അല്ലെങ്കിൽ വിശ്വാസ്യത മങ്ങും: പി. ജയരാജൻ
പ്രദീപ് പുറവങ്കര
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സി.പി.ഐ.എമ്മിൽ സ്വയംവിമർശനവുമായി മുതിർന്ന നേതാവ് പി. ജയരാജൻ. പാർലമെന്ററി സംവിധാനത്തിന്റെ ഭാഗമാകുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ കടന്നുകൂടുന്ന ജീർണതകൾ തിരുത്തിയില്ലെങ്കിൽ ജനങ്ങൾക്കിടയിലെ വിശ്വാസ്യത നഷ്ടപ്പെടുമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി.
കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം പാർട്ടിയുടെ അവസാനമല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സംസ്ഥാനം വലതുപക്ഷവൽക്കരിക്കപ്പെടുന്നതിന്റെ അപകടകരമായ സൂചനയാണ് ബി.ജെ.പി മൂന്ന് സീറ്റുകളിൽ വിജയിച്ചത്. വികസന നേട്ടങ്ങളേക്കാൾ വലതുപക്ഷത്തിന്റെ കുപ്രചരണങ്ങളാണ് ജനങ്ങളെ യു.ഡി.എഫിലേക്ക് ആകർഷിച്ചത്. കർഷക സമരങ്ങൾ ഉൾപ്പെടെയുള്ള പോരാട്ടങ്ങൾ ഓർമ്മിപ്പിച്ച അദ്ദേഹം, പാർലമെന്റിലെ അംഗബലത്തേക്കാൾ ജനകീയ സമരങ്ങളാണ് പാർട്ടിയുടെ കരുത്തെന്നും വ്യക്തമാക്കി. തെറ്റുതിരുത്തൽ പ്രക്രിയ ശക്തമായി മുന്നോട്ട് കൊണ്ടുപോയി പാർട്ടിയുടെ അന്തഃസത്ത ഉയർത്തിപ്പിടിക്കണമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
sdfsg

