ബഹ്‌റൈനിൽ കാലാവസ്ഥാ മാറ്റം: നാളെ മുതൽ ശക്തമായ കാറ്റിന് സാധ്യത


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ മുതൽ രാജ്യത്ത് ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മേയ് 6 മുതൽ കാറ്റിന്റെ വേഗത വർധിക്കുമെന്നും ഇത് മിതമായ നിരക്കിൽ നിന്ന് ശക്തമായ നിലയിലേക്ക് മാറുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വരും ദിവസങ്ങളിൽ ക്രമേണയുണ്ടാകുന്ന ഈ മാറ്റം വാരാന്ത്യത്തോടെ കൂടുതൽ പ്രകടമാകും. പ്രത്യേകിച്ച് വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള ദിവസങ്ങളിൽ കാറ്റ് അതിശക്തമാകാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കടലിൽ പോകുന്നവരും വാഹനയാത്രികരും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

article-image

sfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed