തിരഞ്ഞെടുപ്പ് പരാജയം: മാധ്യമങ്ങളോട് പ്രതികരിക്കാതെ പിണറായി; ഔദ്യോഗിക വാഹനവും സുരക്ഷയും ഒഴിവാക്കി


പ്രദീപ് പുറവങ്കര

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ കനത്ത പരാജയത്തിന് പിന്നാലെ പ്രതികരണങ്ങൾ ഒഴിവാക്കി കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ. മട്ടന്നൂരിലും തിരുവനന്തപുരം വിമാനത്താവളത്തിലും മാധ്യമപ്രവർത്തകർ എത്തിയെങ്കിലും പുഞ്ചിരിയോടെ കൈവീശി അദ്ദേഹം യാത്ര തുടരുകയായിരുന്നു.

തിരുവനന്തപുരത്തെത്തിയ പിണറായി, കാവൽ മുഖ്യമന്ത്രിക്ക് ലഭിക്കുന്ന ഔദ്യോഗിക വാഹനവും പോലീസ് അകമ്പടിയും വേണ്ടെന്ന് വെച്ചു. എകെജി സെന്ററിൽ നിന്നുള്ള പാർട്ടി വാഹനത്തിലാണ് അദ്ദേഹം ക്ലിഫ് ഹൗസിലേക്ക് പോയത്. സിപിഎം നേതാക്കളായ വി. ശിവൻകുട്ടി, എ.എ. റഹീം എന്നിവർ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ക്ലിഫ് ഹൗസ് ഒഴിയുന്നതോടെ അദ്ദേഹത്തിന് താമസിക്കാനായി പാർട്ടിയുടെ കീഴിലുള്ള ചിന്താ ഫ്ലാറ്റിൽ പാർട്ടി രണ്ട് മുറികൾ അനുവദിച്ചിട്ടുണ്ട്.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed