ഇനി രാഷ്ട്രീയ ഗോദയിൽ; ടെന്നീസ് ഇതിഹാസം ലിനാണ്ടർ പേസ് ബിജെപിയിൽ ചേർന്നു


ഷീബ വിജയൻ

ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസ് ബിജെപിയിൽ അംഗത്വമെടുത്തു. ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി കിരൺ റിജിജു, സുകാന്ത മജുംദാർ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. 2026-ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കഴിഞ്ഞ 12 വർഷമായി കായിക മേഖലയിൽ സർക്കാർ നടത്തുന്ന വിപ്ലവകരമായ മാറ്റങ്ങളിലും പ്രചോദനം ഉൾക്കൊണ്ടാണ് താൻ പാർട്ടിയിൽ ചേരുന്നതെന്ന് പേസ് പറഞ്ഞു. രാജ്യത്തെ യുവാക്കളെയും കായിക മേഖലയെയും ശാക്തീകരിക്കാൻ ഈ പുതിയ ഇന്നിംഗ്സ് സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കേന്ദ്രമന്ത്രി കിരൺ റിജിജു പേസിന്റെ പാർട്ടി പ്രവേശനത്തെ 'ചരിത്രപരം' എന്നാണ് വിശേഷിപ്പിച്ചത്.

2021-ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്ന പേസ് 2022-ലെ ഗോവ തിരഞ്ഞെടുപ്പിൽ അവർക്കായി സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന അദ്ദേഹം ബംഗാൾ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്റ്റാർ ക്യാമ്പയിനറായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിനായി ബിജെപി ഇതിനകം തന്നെ ശക്തമായ തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്.

article-image

sdfdfsdfsfdsdas

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed