മുനിസിപ്പൽ കൗൺസിലുകളുടെ കാലാവധി നീട്ടി ബഹ്‌റൈൻ കിരീടാവകാശിയുടെ ഉത്തരവ്
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ മുനിസിപ്പൽ കൗൺസിലുകളുടെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടിക്കൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉത്തരവിറക്കി. നിലവിലെ സാഹചര്യങ്ങളും അവയുണ്ടാക്കുന്ന ആഘാതങ്ങളും പരിഗണിച്ചാണ് ഈ അടിയന്തര നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. 2026-ലെ 17-ാം നമ്പർ ഡിക്രി പ്രകാരമാണ് കാലാവധി നീട്ടിയിരിക്കുന്നത്.
നിലവിലുള്ള കൗൺസിലുകളുടെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് പുതിയ ഉത്തരവ് നിലവിൽ വരും. പുതിയ കൗൺസിലുകൾ ഔദ്യോഗികമായി രൂപീകരിക്കുന്നത് വരെ നിലവിലെ അംഗങ്ങൾ തന്നെ ചുമതലകളിൽ തുടരണമെന്ന് ഉത്തരവിൽ നിർദ്ദേശിക്കുന്നു. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഈ ഉത്തരവ് നടപ്പിലാക്കാൻ ബാധ്യസ്ഥരാണെന്നും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിന്റെ പിറ്റേദിവസം മുതൽ നിയമത്തിന് പ്രാബല്യമുണ്ടാകുമെന്നും ഡിക്രി വ്യക്തമാക്കുന്നു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ബഹ്‌റൈനിലെ മുനിസിപ്പൽ കൗൺസിലുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടി കിരീടാവകാശി ഉത്തരവിട്ടു. പുതിയ കൗൺസിലുകൾ വരുന്നത് വരെ നിലവിലെ സമിതികൾക്ക് പ്രവർത്തനം തുടരാം.
fgdfg

