ഗ്രാ­­­മീ­­­ണ മേ­­­ഖലയിൽ കൂ­­­ടു­­­തൽ വ്യവസാ­­­യ കേ­­­ന്ദ്രങ്ങൾക്ക് സാധ്യത


കൊച്ചി: കൂടുതൽ വ്യവസായ വളർച്ചാ കേന്ദ്രങ്ങൾ ഗ്രാമപ്രദേശങ്ങളുടെ സാന്പത്തിക ഉത്തേജനത്തിനായി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യവസായ മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുകയും പശ്ചാത്തല സൗകര്യവികസനം സാധ്യമാക്കുകയും ചെയ്യും. സമയബന്ധിതമായി വ്യവസായ സംരംഭം തുടങ്ങാൻ സഹായകരമായ നയം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചേർത്തലയിലെ പള്ളിപ്പുറത്ത് കെ.എസ്.ഐ.ഡി.സി ആരംഭിക്കുന്ന മെഗാ ഫുഡ്പാർക്കിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിനിണങ്ങിയതും പരിസ്ഥിതിക്ക് കോട്ടം തട്ടാത്തതുമായ വികസനം മാത്രമേ നടപ്പിലാക്കൂ. നഷ്ടത്തിലായ വ്യവസായ സ്ഥാപനങ്ങൾ ലാഭത്തിലാക്കും. പള്ളിപ്പുറത്തെ മെഗാ ഫുഡ്പാർക്ക് സമുദ്രോത്പന്ന കയറ്റുമതിയെ ത്വരിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ പാർക്കുകൾക്ക് പശ്ചാത്തല സൗകര്യമൊരുക്കുമെന്നും ചെറുപ്പക്കാരെ തൊഴിൽ സംരംഭകരാക്കി മാറ്റാനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. ഭക്ഷ്യ മന്ത്രി പി.തിലോത്തമൻ മുഖ്യാതിഥിയായിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed