കേരളത്തിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവം: ഹൈക്കമാൻഡ് പ്രതിനിധികൾ ഇന്ന് എത്തും
പ്രദീപ് പുറവങ്കര
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ യുഡിഎഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടക്കുന്നു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി നിയുക്ത എംഎൽഎമാരുടെ നിലപാടറിയാൻ എഐസിസി നിരീക്ഷകർ ഇന്ന് കേരളത്തിലെത്തും. ഇന്നും നാളെയുമായി കോൺഗ്രസ് നേതാക്കളുമായും മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായും ഇവർ കൂടിക്കാഴ്ച നടത്തും.
യുഡിഎഫ് തരംഗം സൃഷ്ടിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വി.ഡി. സതീശനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻതൂക്കമെങ്കിലും, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കൾ മെയ് ഏഴിന് ഡൽഹിയിലെത്തും. ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ചും ഡൽഹിയിൽ വെച്ച് നടക്കുന്ന ചർച്ചകളിൽ അന്തിമ തീരുമാനമുണ്ടാകും. മെയ് പത്തിനകം പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന.
sdfsdf

