ഒറ്റ ചാർജിൽ 320 കിലോമീറ്റർ സഞ്ചരിക്കാം; ഒലയുടെ പുത്തൻ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കി


ഷീബ വിജയൻ

പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക് തങ്ങളുടെ പുതിയ മോഡലായ S1 X+ 5.2 kWh വിപണിയിൽ അവതരിപ്പിച്ചു. തദ്ദേശീയമായി വികസിപ്പിച്ച 4680 ഭാരത് സെൽ സാങ്കേതികവിദ്യയാണ് ഈ സ്കൂട്ടറിന്റെ കരുത്ത്. 1,29,999 രൂപയാണ് സ്കൂട്ടറിന്റെ വിപണി വില. ഒറ്റത്തവണ ചാർജ് ചെയ്താൽ 320 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. മണിക്കൂറിൽ 125 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കാൻ കഴിയുന്ന ഈ സ്കൂട്ടറിൽ 11 kW മിഡ്-ഡ്രൈവ് മോട്ടോറാണ് ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്ക്-ബൈ-വയർ സാങ്കേതികവിദ്യ, ഫ്രണ്ട് ഡിസ്ക് ബ്രേക്കുകൾ തുടങ്ങിയ ആധുനിക സംവിധാനങ്ങളും ഇതിലുണ്ട്. സ്കൂട്ടറുകൾക്കൊപ്പം റോഡ്സ്റ്റർ X മോട്ടോർസൈക്കിളുകളും ഒലയുടെ പോർട്ട്‌ഫോളിയോയിലുണ്ട്.

article-image

adsddsds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed