ഐപിഎൽ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റു; ചിന്നസ്വാമി സ്റ്റേഡിയത്തിലെ കാന്റീൻ ജീവനക്കാരൻ പിടിയിൽ


ഷീബ വിജയൻ

ബംഗളൂരു: ഐപിഎൽ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റ ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ കാന്റീൻ ജീവനക്കാരനെ ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (CCB) അറസ്റ്റ് ചെയ്തു. സ്റ്റേഡിയത്തിനുള്ളിലെ ശ്രീ ലക്ഷ്മി കാന്റീനിലെ ജീവനക്കാരനായ ചന്ദ്രശേഖറാണ് പിടിയിലായത്. 180-ലധികം ടിക്കറ്റുകളാണ് ഇയാൾ കൈവശം വച്ചിരുന്നത്.

ഏപ്രിൽ 15-ന് നടന്ന ആർസിബി - ലക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിന്റെ ടിക്കറ്റുകൾ 15,000 മുതൽ 19,000 രൂപ വരെ ഈടാക്കിയാണ് ഇയാൾ വിറ്റത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേഡിയം പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. സ്റ്റേഡിയത്തിൽ ജോലി ചെയ്യുന്നതിന്റെ ആനുകൂല്യം മുതലെടുത്താണ് ഇയാൾ ഇത്രയധികം ടിക്കറ്റുകൾ സംഘടിപ്പിച്ചത്.

article-image

adeswfsdewdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed