ബിനോയ് വിശ്വത്തിന്റെ പ്രതികരണം: തെരഞ്ഞെടുപ്പ് പരാജയം തുറന്നുസമ്മതിച്ച് സിപിഐ


ശാരിക l കേരളം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയം മറച്ചുവെക്കാനില്ലെന്നും ഇത്ര വലിയൊരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ഈ പരാജയത്തെ പരാജയമെന്ന് തന്നെ വിളിക്കണമെന്നും അതിന് മറ്റൊരു പേരില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ തിരിച്ചടി കണ്ട് ഇടതുപക്ഷം കളംപിന്മാറില്ലെന്നും പാഠങ്ങൾ ഉൾക്കൊണ്ട് തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരാജയം സംഭവിച്ചു എന്ന് കരുതി കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷവും മാറത്തടിച്ച് നിലവിളിക്കാൻ പോകുന്നില്ല. എവിടെയാണ് വീഴ്ചകളുണ്ടായതെന്ന് കൃത്യമായി പരിശോധിക്കും. ആവശ്യമായ മാറ്റങ്ങളും തിരുത്തലുകളും വരുത്തിക്കൊണ്ട് ജനങ്ങൾക്കൊപ്പം തന്നെ നിൽക്കും. കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ഇടതുപക്ഷത്തിനും മുന്നോട്ട് മാത്രമേ പോകാനാവൂ എന്ന് വ്യക്തമാക്കിയ അദ്ദേഹം, ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് പാർട്ടി പഴയ കരുത്തോടെ തിരിച്ചുവരുമെന്നും തിരുവനന്തപുരത്ത് പറഞ്ഞു.

article-image

hfdgh

You might also like

  • Lulu Exchange
  • Straight Forward

Most Viewed