നിവിൻ പോളി ചിത്രം ‘സർവ്വം മായ’ ജനുവരി 30 മുതൽ ഒടിടിയിൽ; ആഗോള കളക്ഷനിൽ 131 കോടി കടന്ന് കുതിപ്പ്
ശാരിക l സിനിമ l തിരുവനന്തപുരം
ബോക്സ് ഓഫീസിൽ തകർപ്പൻ വിജയം നേടിയ നിവിൻ പോളി– അജു വർഗീസ് കൂട്ടുകെട്ടിലെ ‘സർവ്വം മായ’യുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ജനുവരി 30ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. നിവിൻ പോളിയുടെ ഗംഭീര തിരിച്ചുവരവ് എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ ചിത്രം സംവിധാനം ചെയ്തത് അഖിൽ സത്യനാണ്. സിനിമയിൽ ‘ഡെലുലു’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റിയ ഷിബുവിന്റെ വീഡിയോയിലൂടെയാണ് അണിയറ പ്രവർത്തകർ ഈ വിവരം പുറത്തുവിട്ടത്.
ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശങ്ങൾ നേരത്തെ തന്നെ ജിയോ ഹോട്സ്റ്റാർ സ്വന്തമാക്കിയിരുന്നു. തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ച ചിത്രം ആഗോള തലത്തിൽ 131 കോടിയിലധികം രൂപ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നിവിൻ പോളിയുടെ ഒരു മാസ്സ് ഹിറ്റ് ചിത്രം ഒടിടിയിൽ എത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികൾ.
്േിേ്ി


