നടൻ സൽമാൻ ഖാൻ തീവ്രവാദിയെന്ന് പാകിസ്ഥാൻ


ശാരിക

സൽമാൻ ഖാൻ തീവ്രവാദിയെന്ന് പാകിസ്ഥാൻ. തീവ്രവാദവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരെ ഉൾപ്പെടുത്തുന്ന പാക്കിസ്ഥാന്റെ തീവ്രവാദ വിരുദ്ധ നിയമത്തിന്റെ (1997) നാലാം ഷെഡ്യൂളിൽ സൽമാൻ ഖാന്റെ പേര് ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. റിയാദ് ഫോറത്തിൽ നടത്തിയ പ്രസംഗത്തിനിടെ ബലൂചിസ്ഥാനെയും പാക്കിസ്ഥാനെയും രണ്ടായി സൽമാൻ ഖാൻ പറഞ്ഞത് പാകിസ്ഥാനിൽ വൻ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

ബലൂചിസ്ഥാൻ സർക്കാരിന്റെ ആഭ്യന്തര വകുപ്പ് ഈ മാസം 16ന് പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം സൽമാൻ ഖാനെ ആസാദ് ബലൂചിസ്ഥാൻ ഫെസിലിറ്റേറ്റർ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വിജ്ഞാപനത്തിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കർശന നിരീക്ഷണം, യാത്രാ നിയന്ത്രണങ്ങൾ, നിയമനടപടികൾ നേരിടാനുള്ള സാധ്യത എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾ നാലാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാൽ സൽമാൻ നേരിടേണ്ടിവരും.

അതേസമയം, ഈ വിമർശനങ്ങളോട് സൽമാൻ ഖാൻ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.

article-image

gjgj,b

You might also like

  • Straight Forward

Most Viewed