കുമ്മനത്ത് നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിൽക്കാൻ ശ്രമം; അച്ഛൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
ശാരിക
കോട്ടയം l കുമ്മനത്ത് രണ്ടരമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം. സംഭവത്തിൽ ആസാം സ്വദേശികളായ അച്ഛനെയും ഇടനിലക്കാരനെയും വാങ്ങാനെത്തിയ യുപി സ്വദേശിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
കുമ്മനത്ത് ഫാക്ടറിയിൽ ജോലിചെയ്ത് വരികയായിരുന്നു കുഞ്ഞിന്‍റെ മാതാപിതാക്കൾ. ഇളയ ആൺകുട്ടിയെ ഈരാറ്റുപേട്ടയിൽ താമസിക്കുന്ന യുപി സ്വദേശികൾക്ക് 50000 രൂപയ്ക്ക് വിൽക്കാനായിരുന്നു ശ്രമം. ഇതിനായി ഇടനിലക്കാരൻ കുഞ്ഞിന്‍റെ അച്ഛനിൽനിന്ന് ആയിരം രൂപയും വാങ്ങി.
എന്നാൽ കുഞ്ഞിന്‍റെ അമ്മ ഇതിനെ എതിർക്കുകയും ഒപ്പം ജോലിചെയ്തിരുന്ന മറ്റ് തൊഴിലാളികളോട് വിവരം അറിയിക്കുകയും ചെയ്തതിനെ തുടർന്ന് കുമരകം പോലീസ് സ്ഥലത്തെത്തി മൂന്ന് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
്േിേ്ി
