സെപ്തംബർ 29ന് ബഹറൈൻ കേരളീയ സമാജത്തിൽ പുലിക്കളി അരങ്ങേറും
ബഹറൈൻ കേരളീയ സമാജത്തിൽ നടന്നുവരുന്ന ശ്രാവണം 2023 ഓണാഘോഷ പരിപാടികളുടെ ഭാഗമായി സെപ്തംബർ 29ന് വെള്ളിയാഴ്ച്ച പുലിക്കളി അരങ്ങേറുമെന്ന് ഭാരവാഹികൾ വാർത്തകുറിപ്പിലൂടെ അറിയിച്ചു. പരിപാടിയിൽ കേരളത്തിന്റെ മുൻ സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ് മുഖ്യാഥിതിയായി പങ്കെടുക്കും. നൂറിലധികം പേരാണ് പുലിവേഷം കെട്ടി അരങ്ങിലെത്തുന്നത്.
നാളെ വൈകീട്ട് ഏഴ് മണി മുതൽ പ്രശസ്ത മജീഷ്യനും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും മോട്ടിവേഷൻ സ്പീക്കറുമായ ഗോപിനാഥ് മുതുകാടിന്റെ പ്രഭാഷണപരിപാടിയും മുഖാമുഖവും സമാത്തിൽ വെച്ച് നടക്കും. ഇതേ തുടർന്ന് ഓണാഘോഷങ്ങളുടെ ഭാഗമായ ഒപ്പന മത്സരവും ഇവിടെ അരങ്ങേറും.
sdg

