കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം; മൂന്നാം ദിനത്തിൽ കോഴിക്കോടും കണ്ണൂരും മുന്നിൽ
ഷീബ വിജയൻ
തൃശൂർ: അറുപത്തിയഞ്ചാമത് സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ മൂന്നാം ദിനത്തിലേക്ക്. ആദ്യ രണ്ട് ദിനങ്ങളിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ കിരീടപ്പോരാട്ടത്തിൽ കോഴിക്കോടും കണ്ണൂരും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ആതിഥേയരായ തൃശൂരും തൊട്ടുപിന്നാലെയുണ്ട്.
ഇതുവരെ 120 മത്സരങ്ങളാണ് പൂർത്തിയായത്. പ്രധാന വേദിയായ നീരജ് മാധവ് നഗറിൽ ഹയർ സെക്കൻഡറി വിഭാഗം കുച്ചിപ്പുടിയോടെയാണ് വെള്ളിയാഴ്ചത്തെ മത്സരങ്ങൾ ആരംഭിച്ചത്. ഇന്ന് ഹയർ സെക്കൻഡറി വിഭാഗം ചവിട്ടുനാടകം, ഹൈസ്കൂൾ വിഭാഗം ഭരതനാട്യം, പൂരക്കളി, നങ്യാർ കൂത്ത്, മലപ്പുലയാട്ടം തുടങ്ങിയ പ്രധാന ഇനങ്ങൾ വിവിധ വേദികളിലായി അരങ്ങേറും. വ്യാഴാഴ്ച രാത്രി വൈകിയാണ് ഹൈസ്കൂൾ വിഭാഗം നാടക മത്സരങ്ങൾ അവസാനിച്ചത്.
asasassa

