പ്രതിഭ റിഫ മേഖല സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു
ഡിസംബർ 15ന് നടക്കുന്ന ബഹ്റൈൻ പ്രതിഭയുടെ 29ആം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി ഒക്ടോബർ 20ന് നടക്കുന്ന പ്രതിഭ റിഫ മേഖല സമ്മേളനം വിജയിപ്പിക്കാനായി സ്വാഗതസംഘം രൂപീകരിച്ചു. ഇതിനായുള്ള യോഗത്തിൽ മേഖല സെക്രട്ടറി മഹേഷ് കെ.വി സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് ഷിബു ചെറുതുരുത്തി അധ്യക്ഷതവഹിച്ച യോഗം പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ പിണറായി ചെയർമാനും ഷിജു പിണറായി ജനറൽ കൺവീനറും സുരേന്ദ്രൻ വി.കെ ജോ. കൺവീനറുമായുള്ള സംഘാടക സമിതിയും ഇതോടൊപ്പം രൂപവത്കരിച്ചു.
അനുബന്ധ പരിപാടികളുടെ കൺവീനർ റീഗ പ്രദീപും, ജോയിന്റ് കൺവീനർ ബാബു വി.ടിയും ആണ്. സമ്മേളന പോസ്റ്റർ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി രക്ഷാധികാരി സമിതി അംഗം ഷീബ രാജീവനും ഷിജു പിണറായിക്കും കൈമാറി പ്രകാശനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് ഒക്ടോബർ 12 ന് ‘തൊഴിലും സമ്പാദ്യവും’ എന്ന സെമിനാറും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
asfzf

