അമൻ മൊഖദെയുടെ ബാറ്റിങ് വെടിക്കെട്ട്; റെക്കോർഡിൽ ദക്ഷിണാഫ്രിക്കൻ ഇതിഹാസത്തിനൊപ്പം
ഷീബ വിജയൻ
ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ റെക്കോർഡ് നേട്ടവുമായി വിദർഭ താരം അമൻ മൊഖദെ. ലിസ്റ്റ് എ ക്രിക്കറ്റിൽ അതിവേഗം 1000 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടത്തിൽ ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഗ്രെയം പോളോക്കിനൊപ്പമാണ് അമൻ എത്തിയത്. വെറും 16 ഇന്നിങ്‌സുകളിൽ നിന്നാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്.
ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ അതിവേഗം 1000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും അമന്റെ പേരിലായി. 17 ഇന്നിങ്‌സുകളിൽ നിന്ന് ഈ നേട്ടം കൈവരിച്ച ദേവ്ദത്ത് പടിക്കൽ, അഭിനവ് മുകുന്ദ് എന്നിവരുടെ റെക്കോർഡാണ് അമൻ തിരുത്തിയത്. കർണാടകയ്‌ക്കെതിരായ സെമി ഫൈനലിൽ നേടിയ തകർപ്പൻ സെഞ്ച്വറിയോടെ (138 റൺസ്) വിദർഭയെ വിജയത്തിലേക്കും ഫൈനലിലേക്കും നയിക്കാൻ അമന് സാധിച്ചു. ഈ സീസണിൽ 9 ഇന്നിങ്‌സുകളിൽ നിന്നായി 5 സെഞ്ച്വറികൾ ഉൾപ്പെടെ 781 റൺസ് നേടിയ താരം ടൂർണമെന്റിലെ ടോപ്പ് സ്കോറർ കൂടിയാണ്.
adsdasas

