അഷ്‌റഫ് കുന്നത്തുപറമ്പിലിന് കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം കമ്മിറ്റിയുടെ യാത്രയയപ്പ്


പ്രദീപ് പുറവങ്കര/മനാമ 

മനാമ: മൂന്നര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം പ്രസിഡണ്ട് അഷ്‌റഫ് കുന്നത്തുപറമ്പിലിന് ഹൃദ്യമായ യാത്രയയപ്പ് നൽകി. കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല പ്രവർത്തക സംഗമത്തിൽ വെച്ച് തിരൂർ മണ്ഡലം കമ്മിറ്റിയുടെ സ്നേഹാദരം അദ്ദേഹത്തിന് കൈമാറി.

കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് പ്രസിഡണ്ട് ഹബീബ് റഹ്മാന്റെ സാന്നിധ്യത്തിൽ മലപ്പുറം ജില്ല പ്രസിഡണ്ട് ഇഖ്ബാൽ താനൂർ മൊമെന്റോ നൽകി അദ്ദേഹത്തെ ആദരിച്ചു. മനാമ പോലീസ് കോർട്ടിൽ ദീർഘകാലം സേവനമനുഷ്ഠിച്ച അഷ്‌റഫ്, ബഹ്‌റൈൻ കെഎംസിസിയുടെ മുൻനിര പ്രവർത്തകനാണ്. കൂടാതെ മലപ്പുറം ഡിസ്ട്രിക്ട് ഫോറം, ബഹ്‌റൈൻ തിരൂർ കൂട്ടായ്മ, മാപ്പിള കലാ അക്കാദമി ബഹ്‌റൈൻ ചാപ്റ്റർ തുടങ്ങി നിരവധി സംഘടനകളിൽ ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്.

ചടങ്ങിൽ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് റഫീഖ് തോട്ടക്കര, ജില്ല ജനറൽ സെക്രട്ടറി അലി അക്ബർ, ഓർഗനൈസിങ് സെക്രട്ടറി റിയാസ്, ഉമ്മർ തുടങ്ങിയ ജില്ലാ ഭാരവാഹികളും; തിരൂർ മണ്ഡലം ഭാരവാഹികളായ എം. മൗസൽ മൂപ്പൻ, റഷീദ് പുന്നത്തല, റമീസ് കല്പ, സുലൈമാൻ പട്ടർ നടക്കാവ്, താജു ചെമ്പ്ര, ഫാറൂഖ് തിരൂർ, ഇബ്രാഹിം പരിയാപുരം, മുനീർ ആതവനാട്, ഹുനൈസ് മാങ്ങാട്ടിരി, ശംസുദ്ധീൻ കുറ്റൂർ, റഷീദ് മുത്തൂർ, സലാം ചെമ്പ്ര എന്നിവരും പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed