ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അലിസ ഹീലി; ഇന്ത്യക്കെതിരായ പരമ്പരയോടെ മടക്കം
ഷീബ വിജയൻ
സിഡ്നി: ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അലിസ ഹീലി അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇന്ത്യക്കെതിരെ നടക്കുന്ന പരമ്പരയോടെ താരം കളി അവസാനിപ്പിക്കും. തന്റെ കരിയറിലെ ആവേശവും മത്സരശേഷിയും കുറഞ്ഞുവരുന്നതായി തോന്നുന്നതിനാലാണ് വിരമിക്കൽ തീരുമാനമെന്ന് ഹീലി വ്യക്തമാക്കി.
2010-ൽ 19-ാം വയസ്സിൽ അരങ്ങേറിയ ഹീലി, ഓസ്‌ട്രേലിയയ്ക്കൊപ്പം എട്ട് ലോകകപ്പുകൾ (രണ്ട് ഏകദിനം, ആറ് ട്വന്റി20) നേടിയിട്ടുണ്ട്. മെഗ് ലാനിംഗ് വിരമിച്ചതിനെത്തുടർന്നാണ് ഹീലി നായകസ്ഥാനം ഏറ്റെടുത്തത്. ഐസിസിയുടെ മികച്ച ട്വന്റി20 താരം, ബെലിൻഡ ക്ലാർക്ക് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും അവർ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യക്കെതിരായ പരമ്പര പൂർത്തിയാകുന്നതോടെ 300-ലധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമെന്ന നേട്ടവുമായാകും ഹീലി ക്രീസ് വിടുന്നത്.
asdasdas

