രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; ഉറ്റുനോക്കി രാഷ്ട്രീയ കേരളം
ഷീബ വിജയൻ
തിരുവല്ല: ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ജാമ്യാപേക്ഷയിൽ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. അതിജീവിതയുടെ സ്വകാര്യത കണക്കിലെടുത്ത് അടച്ചിട്ട കോടതിമുറിയിൽ വെള്ളിയാഴ്ച ദീർഘനേരം നടന്ന വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ജാമ്യാപേക്ഷ വിധി പറയാനായി മാറ്റിയത്.
വ്യക്തമായ മൊഴിയില്ലാതെയാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും എം.എൽ.എ കൂടിയായ രാഹുലിന്റെ അറസ്റ്റ് ചട്ടങ്ങൾ ലംഘിച്ചാണെന്നുമാണ് പ്രതിഭാഗത്തിന്റെ പ്രധാന വാദം. സമാനമായ മറ്റ് കേസുകളിൽ ഹൈക്കോടതി ഉൾപ്പെടെ മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ള കാര്യവും പ്രതിഭാഗം ചൂണ്ടിക്കാട്ടി. എന്നാൽ, പ്രതി ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാൽ ജാമ്യം നൽകുന്നത് വാദിയെയും സാക്ഷികളെയും സ്വാധീനിക്കാൻ ഇടയാക്കുമെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. നിലവിൽ രാഹുലിനെതിരെ സമാനമായ മൂന്ന് കേസുകളാണുള്ളത്.
dsadsa

