ഇന്ത്യ സന്ദർശിക്കുന്ന ബഹ്റൈനി സ്വദേശികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയതായി ഇന്ത്യൻ അംബാസിഡർ


സമീപകാലങ്ങളിൽ ഇന്ത്യ സന്ദർശിക്കുന്ന ബഹ്റൈനി സ്വദേശികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയതായി ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബ് പറഞ്ഞു. ടൂറിസം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ടാണ് മിക്കവരും ഇന്ത്യയിലെത്തുന്നത്. ഈ വർഷം സെപ്തംബർ പകുതി വരെ ഇന്ത്യൻ എംബസി മൊത്തം 3,904 വിസകളാണ് ബഹ്റൈനി സ്വദേശികൾക്ക് അനുവദിച്ചത്.  ഇതിൽ 64 ശതമാനം ടൂറിസ്റ്റ് വിസകളാണ്.  ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഇന്ത്യൻ സ്ഥാനപതി ഈ കാര്യങ്ങൾ അറിയിച്ചത്. 

ബഹ്റൈൻ സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം ആദ്യ പകുതിയിൽ ബഹ്‌റൈൻ സന്ദർശിച്ച ഇന്ത്യക്കാരുടെ എണ്ണത്തിൽ 87 ശതമാനം വർധനയുണ്ടായി. 2022 ൽ ഇതേ കാലയളവിൽ 269,302 പേരാണ് ബഹ്റൈൻ സന്ദർശിച്ചതെങ്കിൽ ഈ വർഷം 5,04,173 പേരാണ് ഇന്ത്യയിൽ നിന്ന് ബഹ്റൈനെത്തിയത്. ഇന്ത്യ−ബഹ്റൈൻ സൊസൈറ്റി ചെയർമാൻ അബ്ദുൽ റഹ്മാൻ ജുമ അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുത്തു. 

article-image

zdfzd

You might also like

  • Lulu Exchange
  • Straight Forward

Most Viewed