ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി മെഗാ ഫെയറിന് ഇന്ന് തുടക്കം
പ്രദീപ് പുറവങ്കര / മനാമ
ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി മെഗാ ഫെയറിന് ഇന്ന്വ ർണ്ണാഭമായ തുടക്കമാകും. സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ സാംസ്കാരിക മേള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള പരിപാടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഘോഷങ്ങളുടെ ആദ്യ ദിനമായ ഇന്ന് പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും സംഘവും നയിക്കുന്ന ലൈവ് മ്യൂസിക് കൺസേർട്ട് പ്രധാന ആകർഷണമായിരിക്കും. രണ്ടാം ദിനമായ നാളെ (വെള്ളി) വിദ്യാർത്ഥികളുടെ സാംസ്കാരിക പരിപാടികളും തുടർന്ന് പ്രശസ്ത പിന്നണി ഗായിക രൂപാലി ജഗ്ഗ, അഭിഷേക് സോണി എന്നിവർ നയിക്കുന്ന സംഗീത വിരുന്നും അരങ്ങേറും.
ആകർഷകമായ സമ്മാനങ്ങൾ: മേളയുടെ ഭാഗമായുള്ള റാഫിൾ ഡ്രോയിൽ സയാനി മോട്ടോഴ്‌സ് നൽകുന്ന എം.ജി. കാറാണ് ഒന്നാം സമ്മാനം. കൂടാതെ ജോയ് ആലുക്കാസ് നൽകുന്ന സ്വർണ്ണ നാണയങ്ങൾ, മുഹമ്മദ് ഫക്രൂ കമ്പനി നൽകുന്ന ഡബിൾ ഡോർ റഫ്രിജറേറ്റർ തുടങ്ങി വാഷിംഗ് മെഷീൻ, മൈക്രോവേവ് ഓവൻ തുടങ്ങി ഒട്ടേറെ സമ്മാനങ്ങൾ വിജയികളെ കാത്തിരിക്കുന്നു. രണ്ട് ദിനാറാണ് പ്രവേശന ടിക്കറ്റ് നിരക്ക്.
അധ്യാപക-വിദ്യാർത്ഥി ക്ഷേമ പ്രവർത്തനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഈ മെഗാ മേള വിജയിപ്പിക്കാൻ എല്ലാവരുടെയും സഹകരണം വേണമെന്ന് സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, ജനറൽ കൺവീനർ ആർ. രമേഷ് എന്നിവർ അഭ്യർത്ഥിച്ചു. ജനുവരി 18-നായിരിക്കും ഔദ്യോഗിക റാഫിൾ നറുക്കെടുപ്പ് നടക്കുക.
sdfsdf

