ആരോഗ്യരംഗത്ത് മാറ്റത്തിന് 'ഹെൽത്ത് എഐ'; പുതിയ പ്ലാറ്റ്‌ഫോമുമായി ക്ലോദ്
ഷീബ വിജയൻ
നിർമ്മിത ബുദ്ധി (AI) രംഗത്തെ മത്സരം ആരോഗ്യമേഖലയിലേക്ക് വ്യാപിക്കുന്നു. ഓപ്പൺ എഐയുടെ 'ChatGPT Health' പ്ലാറ്റ്‌ഫോമിന് പിന്നാലെ അന്ത്രോപിക് തങ്ങളുടെ 'Claude for Healthcare' എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു. സാധാരണക്കാർക്കും ആരോഗ്യരംഗത്തെ പ്രൊഫഷണലുകൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. സങ്കീർണ്ണമായ മെഡിക്കൽ പരിശോധനാ ഫലങ്ങൾ വിശകലനം ചെയ്യാനും ബില്ലിംഗ്, ക്ലിനിക്കൽ ജോലികൾ എന്നിവ ലഘൂകരിക്കാനും ഈ എഐ സഹായിക്കും.
മനുഷ്യ ഡോക്ടർമാർക്ക് പകരക്കാരനല്ല എന്ന നിബന്ധനയോടെയാണ് ക്ലോദ് പ്രവർത്തിക്കുക. രോഗികളുടെ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാനും ഭരണപരമായ ജോലികളിലെ സമയം ലാഭിക്കാനും ഇതിലൂടെ സാധിക്കുമെന്ന് അന്ത്രോപിക് അവകാശപ്പെടുന്നു. ചാറ്റ് ജിപിടി ഹെൽത്ത് പ്രധാനമായും സാധാരണക്കാരുടെ സംശയങ്ങൾക്കും ക്ഷേമത്തിനും മുൻഗണന നൽകുമ്പോൾ, മെഡിക്കൽ ഡാറ്റാബേസ്, ക്ലിനിക്കൽ വർക്ക് ഫ്ലോ തുടങ്ങിയ സാങ്കേതിക വശങ്ങളിലാണ് ക്ലോദ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിൽ അമേരിക്കയിൽ മാത്രമാണ് ഈ സേവനം ലഭ്യമാകുക.
adsdsdsfdfs

