രോഗിയുടെ അക്കൗണ്ടിൽ നിന്ന് 25,000 ദിനാർ തട്ടിയെടുത്തു: ഏഷ്യൻ നഴ്‌സിന്റെ വിചാരണ ആരംഭിച്ചു
പ്രദീപ് പുറവങ്കര / മനാമ
താൻ പരിചരിച്ചുകൊണ്ടിരുന്ന ഭിന്നശേഷിക്കാരനായ രോഗിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വൻതുക തട്ടിയെടുത്ത കേസിൽ ഏഷ്യൻ നഴ്‌സിനെതിരെയുള്ള വിചാരണ ഫസ്റ്റ് ഹൈ ക്രിമിനൽ കോടതിയിൽ ആരംഭിച്ചു. രോഗിയുടെ ഫോണിലെ 'ബെനിഫിറ്റ്' (Benefit) ആപ്ലിക്കേഷൻ വഴി 25,750 ബഹ്റൈൻ ദിനാർ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പ്രതിക്കെതിരെയുള്ള കുറ്റം.
രോഗിയുടെ ഇലക്ട്രോണിക് വെരിഫിക്കേഷൻ കോഡും ഡിജിറ്റൽ ഒപ്പും കൈക്കലാക്കിയാണ് പ്രതി ഈ കൃത്രിമം നടത്തിയത്. 2025 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായാണ് പല ഘട്ടങ്ങളിലായി പണം കൈമാറിയതെന്ന് പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തി. ശാരീരിക അവശതകൾ കാരണം സാമ്പത്തിക കാര്യങ്ങൾ സ്വയം കൈകാര്യം ചെയ്യാൻ കഴിയാതിരുന്ന രോഗിയുടെ നിസ്സഹായാവസ്ഥ പ്രതി മുതലാക്കുകയായിരുന്നുവെന്ന് ഇരയുടെ മകൻ മൊഴി നൽകി.
അന്വേഷണത്തിനിടെ താൻ പണം തട്ടിയതായും ആ തുക മുഴുവൻ നാട്ടിലേക്ക് അയച്ചതായും നഴ്‌സ് സമ്മതിച്ചു. തട്ടിപ്പ് പുറത്തായപ്പോൾ 3,500 ദിനാർ ഇവർ തിരികെ നൽകിയെങ്കിലും ബാക്കി തുക നൽകിയിരുന്നില്ല. ജനുവരി 20-ലേക്ക് കേസ് മാറ്റിവെച്ചു. പ്രതി നിലവിൽ റിമാൻഡിലാണ്.
asasdf

