ബംഗാൾ തെരഞ്ഞെടുപ്പ്: കോൺഗ്രസ്-ഇടത് സഖ്യം പ്രതിസന്ധിയിൽ
ഷീബ വിജയൻ
കൊൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുപക്ഷവും തമ്മിലുള്ള സഖ്യം അനിശ്ചിതത്വത്തിലേക്ക്. മുൻകാലങ്ങളിൽ പരീക്ഷിച്ച സഖ്യങ്ങൾ വലിയ പരാജയമായ പശ്ചാത്തലത്തിൽ, ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കണമെന്ന ആവശ്യം ഇരുപാർട്ടികളിലും ശക്തമായിരിക്കുകയാണ്. സഖ്യം തുടരുന്നത് പാർട്ടിയുടെ അടിത്തറ തകർക്കുമെന്നാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ശുഭങ്കർ സർക്കാരും ഒരുവിഭാഗം മുതിർന്ന നേതാക്കളും ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സഖ്യങ്ങളെ ആശ്രയിക്കുന്നത് പാർട്ടിയെ ദുർബലപ്പെടുത്തിയെന്നാണ് ഇവരുടെ വാദം.
സമാനമായ ഭിന്നത ഇടതുപക്ഷ ക്യാമ്പിലുമുണ്ട്. കോൺഗ്രസുമായുള്ള കൂട്ടുക്കെട്ട് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നതെന്ന് ഒരു വിഭാഗം നേതാക്കൾ വിശ്വസിക്കുന്നു. 2016-ൽ 20 ശതമാനമുണ്ടായിരുന്ന ഇടത് വോട്ട് വിഹിതം 2021-ൽ 4.71 ശതമാനമായി കുറഞ്ഞിരുന്നു. ഈ വോട്ടുകൾ ബിജെപിയിലേക്ക് ചോരാൻ കോൺഗ്രസ് സഖ്യം കാരണമായോ എന്ന സംശയം ശക്തമാണ്. തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ ബംഗാളിലെ സഖ്യകാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.
ewdewaswaqs

