ദൃശ്യം 3-ക്ക് വെല്ലുവിളിയുമായി ‘വാഴ 2’; റിലീസ് ഒരേ ദിവസം
ഷീബ വിജയൻ
കൊച്ചി: ബോക്സ് ഓഫീസിൽ തരംഗമായ 'വാഴ'യുടെ രണ്ടാം ഭാഗം 'വാഴ 2 – ബയോപിക് ഓഫ് ബില്യൺ ബ്രോസ്' റിലീസ് തീയതി പ്രഖ്യാപിച്ചു. സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3' പുറത്തിറങ്ങുന്ന അതേ ദിവസം തന്നെയാണ് 'വാഴ 2' തിയേറ്ററുകളിലെത്തുന്നത്.
ആദ്യ ഭാഗത്തിന്റെ തിരക്കഥാകൃത്ത് വിപിൻ ദാസിന്റെ രചനയിൽ നവാഗതനായ സവിൻ എസ്.എ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സോഷ്യൽ മീഡിയ താരം ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അൽഫോൺസ് പുത്രൻ, വിജയ് ബാബു, സുധീഷ് എന്നിവരും സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഐക്കൺ സ്റ്റുഡിയോസും വിപിൻ ദാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു വൻ റിലീസിനൊപ്പം തന്നെ വാഴയും എത്തുന്നത് സിനിമാ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.
assadasw

