വായു മലിനീകരണം രൂക്ഷം; ശ്വാസകോശ സംബന്ധമായ മരുന്ന് വിൽപനയിൽ റെക്കോർഡ്


ഷീബ വിജയൻ

ഇന്ത്യയിൽ വായു മലിനീകരണം കുതിച്ചുയരുന്നതോടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കുള്ള മരുന്ന് വിൽപനയിൽ വൻ വർധനവ്. കഴിഞ്ഞ ഡിസംബറിൽ മാത്രം 1950 കോടി രൂപയുടെ റെസ്പിറേറ്ററി മരുന്നുകളാണ് രാജ്യത്ത് വിറ്റുപോയത്. 2024-നെ അപേക്ഷിച്ച് വിൽപനയിൽ 10 ശതമാനവും 2023-നെ അപേക്ഷിച്ച് 18 ശതമാനവും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫാർമറാക്ക് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകളുള്ളത്.

ആസ്തമ, ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമണറി ഡിസീസ് (സി.ഓ.പി.ഡി) എന്നിവയ്ക്കുള്ള ചികിത്സയ്ക്കായി മാത്രം 3500 കോടിയോളം രൂപ ചിലവായതായി കണക്കുകൾ വ്യക്തമാക്കുന്നു. ആസ്തമ മരുന്നായ ഫൊറകോർട്ട് വിൽപനയിൽ രണ്ടാം സ്ഥാനത്തെത്തി. ശൈത്യകാലത്ത് മഞ്ഞും പുകയും പൊടിയും വായുവിന്റെ ഗുണനിലവാരം കുറയ്ക്കുന്നതാണ് കഫക്കെട്ടും ശ്വാസംമുട്ടും വർധിക്കാൻ കാരണമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

article-image

sdaasdsads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed