ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രദീപ് പുറവങ്കര / മനാമ
2026-2027 കാലയളവിലേക്കുള്ള ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുൽ ജലീൽ വി. കെ പ്രസിഡന്റായും അബ്ദുൽ റഊഫ് ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കും. എൻ.കെ മുഹമ്മദലി, സിറാജ് പള്ളിക്കര എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ആർ.സി ശാക്കിറിനെ ജോയിന്റ് സെക്രട്ടറിയായും അബ്ദുൽ ജലീൽ വി, യൂനുസ് സലീം, അബൂ ശാമിൽ എന്നിവരെ ഏരിയ സമിതി അംഗങ്ങളായും നിശ്ചയിച്ചു.
വിവിധ യൂണിറ്റുകളുടെ ചുമതലക്കാരെയും ഇതോടൊപ്പം തിരഞ്ഞെടുത്തു. മുഹറഖ് ടൗൺ യൂണിറ്റ് ഭാരവാഹികളായി ഷാക്കിർ ആർ.സി (പ്രസിഡന്റ്), സലാഹുദ്ദീൻ കിഴിശ്ശേരി (സെക്രട്ടറി), യൂനുസ് സലീം (വൈസ് പ്രസിഡന്റ്), ഷക്കീബ് വി.എം (ജോയന്റ് സെക്രട്ടറി) എന്നിവരും ഹിദ്ദ് യൂണിറ്റിൽ എൻ.കെ മുഹമ്മദലി (പ്രസിഡന്റ്), അബൂ ശാമിൽ (സെക്രട്ടറി), ഫൈസൽ നന്തി (വൈസ് പ്രസിഡന്റ്), അബ്ദുൽ റഊഫ് (ജോയിന്റ് സെക്രട്ടറി) എന്നിവരും നിയമിതരായി.
ഫ്രൻഡ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി, എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽ ഹഖ്, അബ്ദുൽ റഊഫ് എന്നിവരാണ് തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകിയത്.
sdfdsf

