ബഹ്‌റൈൻ കെ.എം.സി.സി മുഹറഖ് ഏരിയ ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈൻ കെ.എം.സി.സി മുഹറഖ് ഏരിയ ലേഡീസ് വിങ്ങിന്റെ ജനറൽ ബോഡി യോഗം മുഹറഖ് കെ.എം.സി.സി ഹാളിൽ വെച്ച് നടന്നു. ഷംന ജംഷീദലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാൽപ്പതിലധികം അംഗങ്ങൾ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി നഷ്‌വ ഷൈജൽ സ്വാഗതമാശംസിച്ചു. തുടർന്ന് ജനറൽ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു. പഴയ കമ്മിറ്റിയെ പിരിച്ചുവിട്ടതായി ഓർഗാനൈസിങ് സെക്രട്ടറി ഫിദ ഫാത്തിമ പ്രഖ്യാപിച്ചതിനെത്തുടർന്ന് പുതിയ കമ്മിറ്റി രൂപവത്കരണ നടപടികൾ ആരംഭിച്ചു.
കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് റഫീഖ് തോട്ടക്കര, എൻ. അബ്ദുൽ അസീസ് എന്നിവർ റിട്ടേണിംഗ് ഓഫീസർമാരായി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഷംന ജംഷീദ് പ്രസിഡന്റായും ഫാഇസ സുബൈർ ജനറൽ സെക്രട്ടറിയായും നഷ്‌വ ഷൈജൽ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. ദിൽഷ അബ്ബാസ് ആണ് ഓർഗനൈസിങ് സെക്രട്ടറി. വൈസ് പ്രസിഡന്റുമാരായി സലീന മുനീർ, ഫാത്തിമ ഫിദ, എം.പി. ലുബാന കരീം, ശംസുനിസ എന്നിവരെയും സെക്രട്ടറിമാരായി ഹസീന ഷൗക്കത്ത്, എൻ.കെ. ഫാത്തിമ നസ്റിൻ, അസ്മ റസാഖ്, ബദരിയ്യ എന്നിവരെയും നിശ്ചയിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം റഫീഖ് തോട്ടക്കര ഉദ്ഘാടനം ചെയ്തു.
dfgdg

