തനിക്ക് ലഭിച്ച നൊബേൽ സമ്മാനം ട്രംപിന് കൈമാറി മരിയ കൊറീന മഷാഡോ
ഷീബ വിജയൻ
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മഷാഡോ തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേൽ സമ്മാനം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൈമാറി. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ഈ അസാധാരണ നടപടി. വെനസ്വേലയിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ ട്രംപ് നൽകിയ പിന്തുണയ്ക്കുള്ള നന്ദിസൂചകമായാണ് പുരസ്കാരം സമർപ്പിക്കുന്നതെന്ന് മഷാഡോ പറഞ്ഞു.
അതേസമയം, നൊബേൽ സമ്മാനം മറ്റൊരാൾക്ക് കൈമാറാൻ നിയമപരമായി സാധിക്കില്ലെന്ന് നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ഒരിക്കൽ പ്രഖ്യാപിച്ച പുരസ്കാരം മാറ്റാൻ കഴിയില്ലെന്നാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിശദീകരണം. എന്നാൽ മെഡൽ ഇപ്പോൾ ട്രംപിന്റെ കൈവശമാണെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. നിക്കോളാസ് മഡൂറോ പുറത്താക്കപ്പെട്ടതിന് ശേഷമുള്ള നിർണ്ണായക രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച നടന്നത്.
sdfefddfsdf

