സ്കൂൾ കലോത്സവം അവസാന ലാപ്പിലേക്ക്; കണ്ണൂർ ഒന്നാമത്


ഷീബ വിജയൻ

തൃശൂർ: അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ നാലാം ദിനത്തിലേക്ക് കടന്നു. കടുത്ത പോരാട്ടം നടക്കുന്ന വേദികളിൽ മൂന്ന് ദിനം പിന്നിടുമ്പോൾ കണ്ണൂർ ജില്ലയാണ് മുന്നേറ്റം തുടരുന്നത്. 249 മത്സര ഇനങ്ങളിൽ 181 എണ്ണം പൂർത്തിയായപ്പോൾ 739 പോയിന്റുകൾ നേടിയാണ് കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇനി വെറും 68 ഇനങ്ങൾ മാത്രമാണ് വിധി കാത്തിരിക്കുന്നത്.

25 വേദികളിലായി നടക്കുന്ന കലോത്സവത്തിൽ ഇന്ന് 60 മത്സര ഇനങ്ങൾ അരങ്ങേറും. ഇതിൽ ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 23-ഉം, ഹയർ സെക്കൻഡറി വിഭാഗത്തിൽ 30-ഉം മത്സരങ്ങൾ നടക്കും. കൂടാതെ ഹൈസ്കൂൾ സംസ്കൃത വിഭാഗത്തിൽ നാലും, അറബിക് വിഭാഗത്തിൽ മൂന്നും മത്സരങ്ങളും ഇന്ന് പൂർത്തിയാകും. വിജയികളെ ഇന്നറിയാം എന്നതിനാൽ എല്ലാ വേദികളിലും വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

article-image

dsffdsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed