കെ.എസ്.ഇ.ബിയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; ഓപ്പറേഷൻ ‘ഷോർട്ട് സർക്യൂട്ട്’


ഷീബ വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസുകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്താൻ വിജിലൻസിന്റെ മിന്നൽ പരിശോധന. ‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ എന്ന് പേരിട്ട പരിശോധന സംസ്ഥാനത്തെ 70 ഓഫീസുകളിലാണ് ഒരേസമയം നടന്നത്. കരാർ ജോലികളുടെ ടെൻഡറുകൾ അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വജനപക്ഷപാതവും അഴിമതിയും നടക്കുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു നടപടി.

കരാറുകാരിൽ നിന്ന് കമ്മീഷൻ പറ്റി പ്രവൃത്തികൾ ശരിയായി പരിശോധിക്കാതെ ബില്ലുകൾ മാറുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, മീറ്റർ റീഡിങ്ങിൽ കൃത്രിമം നടത്തി ഉപഭോക്താക്കൾക്ക് അനധികൃത ഇളവുകൾ നൽകുന്നതായും അന്വേഷണത്തിൽ സൂചനയുണ്ട്. ഇത്തരത്തിൽ കൃത്രിമം നടത്തിയത് മറയ്ക്കാൻ എനർജി മീറ്ററുകൾ മനഃപൂർവം കേടുവരുത്തുകയോ മാറ്റിവയ്ക്കുകയോ ചെയ്യുന്നതായും പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ വിജിലൻസ് വിശദമായി പരിശോധിച്ചു. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന.

article-image

ddfsdfsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed