വാഷിംഗ്ടൺ സുന്ദറിന് പരിക്ക്; ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര നഷ്ടമാകും
ഷീബ വിജയൻ
ഇന്ത്യൻ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിന് പരിക്കേറ്റതിനെ തുടർന്ന് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. വടോദരയിൽ നടന്ന ആദ്യ ഏകദിന മത്സരത്തിനിടെയാണ് താരത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. അഞ്ച് ഓവർ പന്തെറിഞ്ഞ ശേഷം സുന്ദർ ഗ്രൗണ്ട് വിടുകയായിരുന്നു. താരം സ്‌കാനിംഗിന് വിധേയനാകുമെന്ന് ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ സ്ഥിരീകരിച്ചു. മത്സരത്തിൽ എട്ടാം നമ്പറിൽ ബാറ്റിംഗിനിറങ്ങി ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സഹായിച്ചെങ്കിലും പരിക്ക് ഗുരുതരമാണെന്നാണ് സൂചന. നേരത്തെ റിഷഭ് പന്തിനും പരിക്ക് മൂലം ഈ പരമ്പര നഷ്ടമായിരുന്നു.
qsasasa

