രോഹിത്തിനെ മാറ്റിയത് ഗംഭീറിന്റെ ഇടപെടൽ മൂലം; ആരോപണവുമായി മനോജ് തിവാരി


ഷീബ വിജയൻ

മുംബൈ: ഇന്ത്യൻ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് രോഹിത് ശർമയെ നീക്കിയ തീരുമാനത്തിന് പിന്നിൽ മുഖ്യപരിശീലകൻ ഗൗതം ഗംഭീറാണെന്ന് മുൻ താരം മനോജ് തിവാരി. ഐ.സി.സി ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയിട്ടും രോഹിത്തിനെ മാറ്റിയത് അനാദരവാണെന്നും തിവാരി ആരോപിച്ചു.

ചീഫ് സെലക്ടർ അജിത് അഗാർക്കറാണ് പ്രഖ്യാപനം നടത്തിയതെങ്കിലും ഇതിന് പിന്നിൽ ഗംഭീറിന്റെ സ്വാധീനമുണ്ടെന്നാണ് തിവാരിയുടെ പക്ഷം. "കോച്ചിന്റെ നിർദ്ദേശമില്ലാതെ ഇത്തരമൊരു വലിയ തീരുമാനം എടുക്കാൻ സെലക്ടർക്ക് കഴിയില്ല. ചാമ്പ്യൻസ് ട്രോഫിയും ട്വന്റി20 ലോകകപ്പും നേടിയ ഒരു നായകനെ മാറ്റുന്നതിന് പിന്നിലെ യുക്തി മനസ്സിലാകുന്നില്ല. രോഹിത്തിനെപ്പോലൊരു താരത്തിന്റെ കഴിവിനെ ചോദ്യം ചെയ്യുന്നത് ശരിയല്ല. നായകസ്ഥാനം നൽകിയ രീതി പോലും സ്വീകാര്യമല്ല," തിവാരി തുറന്നടിച്ചു. 2027 ലോകകപ്പ് ലക്ഷ്യമിട്ട് ശുഭ്മൻ ഗില്ലിനെ നായകനായി നിയമിച്ച ബി.സി.സി.ഐ നടപടിക്കെതിരെ വലിയ ആരാധക രോഷം നിലനിൽക്കുന്നതിനിടെയാണ് തിവാരിയുടെ പ്രതികരണം

article-image

adwdswa

You might also like

  • Lulu Exchange
  • Straight Forward

Most Viewed