വോയ്‌സ് ഓഫ് ആലപ്പി 'മനു മെമ്മോറിയൽ' വടംവലി: ആര്യൻസ് ബഹ്റൈൻ ജേതാക്കൾ


പ്രദീപ് പുറവങ്കര / മനാമ

ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പി സംഘടിപ്പിച്ച പ്രഥമ ‘മനു മെമ്മോറിയൽ ട്രോഫി’ വടംവലി മത്സരം ആവേശകരമായി സമാപിച്ചു. സൽമാനിയയിലെ അൽ ഖദീസിയ സ്‌പോർട്‌സ് ക്ലബ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ ബഹ്റൈനിലെ പ്രമുഖ ടീമുകൾ മാറ്റുരച്ചു. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ആര്യൻസ് ടീം (ബഹ്റൈൻ) ജേതാക്കളായി. അരിക്കൊമ്പൻസ് ടീം റണ്ണറപ്പും, സംഘാടകരായ വോയ്‌സ് ഓഫ് ആലപ്പി ടീം രണ്ടാം റണ്ണറപ്പും കരസ്ഥമാക്കി.

അപകടത്തിൽ മരണപ്പെട്ട വോയ്‌സ് ഓഫ് ആലപ്പി വടംവലി ടീം അംഗം മനുവിന്റെ ഓർമയ്ക്കായി സംഘടിപ്പിച്ച ഈ ടൂർണമെന്റ് കായിക മികവിനൊപ്പം സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും വേദിയായി മാറി. ഡോ. അനൂപ് അബ്ദുല്ല മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. നജീബ് കടലായി, കെ.ടി. സലീം, മനോജ് വടകര, യു.കെ. അനിൽകുമാർ തുടങ്ങി നിരവധി സാമൂഹിക പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

സ്പോർട്സ് വിങ് കൺവീനർ ഗിരീഷ് ബാബുവിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളും വോയ്‌സ് ഓഫ് ആലപ്പി എക്സിക്യൂട്ടീവ് അംഗങ്ങളും ടൂർണമെന്റിന് നേതൃത്വം നൽകി. വിജയികൾക്ക് പുറമെ, എല്ലാ ടീമുകളിലെയും മികച്ച പ്രകടനം കാഴ്ചവെച്ച പൊസിഷൻ പ്ലെയേഴ്സിനും പ്രത്യേക അവാർഡുകൾ നൽകി. വരും വർഷങ്ങളിലും മത്സരം തുടരുമെന്ന് സംഘാടകർ അറിയിച്ചു.

article-image

sdsdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed