കോൺഗ്രസ് എംഎൽഎമാരായി ഒന്നല്ല, നിരവധി വനിതകളുണ്ടാകും: ജെബി മേത്തർ
ഷീബ വിജയൻ
പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ നിരവധി വനിതകൾ നിയമസഭയിലെത്തുമെന്ന് സംസ്ഥാന മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ എംപി. യുഡിഎഫിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ഘട്ടത്തിൽ കൈ ഉയർത്താൻ
ഒന്നല്ല യമസഭയിൽ നിരവധി വനിതാ അംഗങ്ങൾ ഉണ്ടാകുമെന്നും അവർ പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജെബി മേത്തർ.
കോൺഗ്രസിൽ വനിതകൾക്ക് വലിയ വിശ്വാസമുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ അർഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു. വെറുതെ മത്സരിക്കാനല്ല, മറിച്ച് ജയസാധ്യതയുള്ള സീറ്റുകൾ തന്നെ വനിതകൾക്ക് ലഭിക്കുമെന്നാണ് പാർട്ടി നൽകുന്ന സൂചന. എവിടെ ആര് മത്സരിക്കണമെന്ന കാര്യത്തിൽ കൃത്യമായ ധാരണയുണ്ട്. വനിതാ സ്ഥാനാർത്ഥികളുടെ പട്ടിക പാർട്ടിയുടെ തീരുമാനപ്രകാരം ഉടൻ കൈമാറുമെന്നും അവർ വ്യക്തമാക്കി.
wdswaadsasd

