സംസ്ഥാന പെൻഷൻകാർ ആദായനികുതി സ്റ്റേറ്റ്‌മെന്റ് സമർപ്പിക്കണം
ഷീബ വിജയൻ
തിരുവനന്തപുരം: ട്രഷറിയിൽ നിന്നോ ബാങ്ക് മുഖേനയോ പെൻഷൻ കൈപ്പറ്റുന്ന സംസ്ഥാന പെൻഷൻകാർ 2025-26 സാമ്പത്തിക വർഷത്തെ ആദായനികുതിയുമായി ബന്ധപ്പെട്ട ആന്റിസിപ്പേറ്ററി സ്റ്റേറ്റ്‌മെന്റ് ഈ മാസം 25-നകം സമർപ്പിക്കണമെന്ന് ട്രഷറി വകുപ്പ് അറിയിച്ചു. ഇതുവരെ സ്റ്റേറ്റ്‌മെന്റ് നൽകാത്തവരും പുതുക്കിയ (Revised) സ്റ്റേറ്റ്‌മെന്റ് സമർപ്പിക്കേണ്ടവരും നിശ്ചിത തീയതിക്കുള്ളിൽ ബന്ധപ്പെട്ട ട്രഷറികളിൽ വിവരം നൽകേണ്ടതാണ്.
സ്റ്റേറ്റ്‌മെന്റുകൾ സ്കാൻ ചെയ്ത് pension.treasury@kerala.gov.in എന്ന വിലാസത്തിലേക്ക് ഇമെയിൽ വഴിയോ, https://pension.treasury.kerala.gov.in എന്ന ട്രഷറി പോർട്ടലിൽ അപ്‌ലോഡ് ചെയ്തോ നൽകാവുന്നതാണ്. സമയപരിധിക്കുള്ളിൽ സ്റ്റേറ്റ്‌മെന്റ് നൽകാത്ത പക്ഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പെൻഷനിൽ നിന്ന് ന്യൂ റെജീം (New Regime) പ്രകാരം ആദായനികുതി ഈടാക്കും.
ഇതോടൊപ്പം ഇതുവരെ ഡാറ്റാ ഷീറ്റ് നൽകാത്തവരും വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കാത്തവരും എത്രയും വേഗം നടപടികൾ പൂർത്തിയാക്കണമെന്നും അല്ലാത്തപക്ഷം പെൻഷൻ താൽക്കാലികമായി നിർത്തലാക്കുമെന്നും അറിയിപ്പിൽ പറയുന്നു.
adsadssad

