കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
പ്രദീപ് പുറവങ്കര / മനാമ
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈൻ, മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് പ്രവാസികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് ഒരുക്കുന്നു. 2026 ഫെബ്രുവരി 13 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 12 മണി വരെ മനാമ ബസ് സ്റ്റേഷന് സമീപമുള്ള അൽ ഹിലാൽ മെഡിക്കൽ സെന്ററിലാണ് ക്യാമ്പ് നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
യൂറിക് ആസിഡ്, സെറം ക്രിയാറ്റിൻ (കിഡ്നി സ്ക്രീനിംഗ്), ട്രൈ ഗ്ലിസറൈഡ്, ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, എസ്.ജി.പി.ടി (ലിവർ സ്ക്രീനിംഗ്) എന്നിവയടങ്ങുന്ന വിപുലമായ രക്തപരിശോധനകളും ഡോക്ടറുടെ സേവനവും ക്യാമ്പിൽ സൗജന്യമായി ലഭ്യമാകും. പ്രസിഡന്റ് സുധീർ തിരുന്നിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത്ത് സോമൻ എന്നിവരാണ് പത്രക്കുറിപ്പിലൂടെ ഈ വിവരം അറിയിച്ചത്.
ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് ചാരിറ്റി വിംഗ് കൺവീനർ സജിത്ത് വെള്ളികുളങ്ങര അറിയിച്ചു. രജിസ്ട്രേഷനായി 36270501, 39164624, 33156933 എന്നീ നമ്പറുകളിൽ ഫോൺ വഴിയോ വാട്സാപ്പ് വഴിയോ ബന്ധപ്പെടാവുന്നതാണ്. പ്രവാസികൾക്ക് തങ്ങളുടെ ആരോഗ്യസ്ഥിതി വിലയിരുത്താനുള്ള മികച്ച അവസരമാണിതെന്ന് സംഘാടകർ ഓർമ്മിപ്പിച്ചു.
dfgg

