ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


2026-27 പ്രവർത്തന വർഷത്തേക്കുള്ള ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയയുടെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. എ.എം. ഷാനവാസ് പ്രസിഡന്റായും ജൗദർ ഷമീം സെക്രട്ടറിയായും ചുമതലയേൽക്കും. അലി അഷ്‌റഫ്‌, റിയാസ് യു.കെ എന്നിവരെ വൈസ് പ്രസിഡന്റുമാരായും ഫാറൂഖ് വി.പി.യെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. നൗഷാദ് വി.പി, നൗമൽ റഹ്‌മാൻ, അസ്‌ലം കെ എന്നിവരാണ് ഏരിയ സമിതിയിലെ മറ്റ് അംഗങ്ങൾ.

വിവിധ യൂണിറ്റുകളിലെ ഭാരവാഹികളായി അലി അഷ്റഫ്, ബഷീർ വി. മേലടി (ജുഫൈർ), ഷൗക്കത്തലി കെ, അദ്നാൻ അശ്റഫ് (ജിദ്ഹഫ്സ്), അബ്ദുൽ ഹമീദ് കെ.എം, അസ്ലം കെ (ഗുദൈബിയ), ശാഹുൽ ഹമീദ്, സമീർ കെ.പി (മനാമ), ടി.ടി. മൊയ്‌തീൻ, മുഹമ്മദ് ശമ്മാസ് (സിഞ്ച്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്റുമാരായ സഈദ് റമദാൻ നദ്‌വി, ജമാൽ നദ്‌വി, ജനറൽ സെക്രട്ടറി മുഹമ്മദ്‌ മുഹിയുദ്ദീൻ, ജാസിർ പി.പി എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. മനാമ ഏരിയയിലെ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾ കൂടുതൽ കരുത്തുറ്റതാക്കാൻ പുതിയ കമ്മിറ്റി തീരുമാനിച്ചു.

article-image

dsfgdsg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed