ഞാൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയല്ല, മത്സരത്തിനുമില്ല'; നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ


ഷീബ വിജയൻ

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. താൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

"മുഖ്യമന്ത്രി സ്ഥാനത്തെപ്പറ്റി ചർച്ചകൾ ഉയർത്തിവിടുന്നത് സിപിഎമ്മിന്റെയും ബിജെപിയുടെയും രാഷ്ട്രീയ പരീക്ഷണശാലകളാണ്. പാർട്ടിയെ അധികാരത്തിലെത്തിക്കുക എന്നതാണ് തങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വം. എംപിമാർ മത്സരിക്കണമെന്ന് ആരും പരസ്യമായി ആവശ്യപ്പെട്ടിട്ടില്ല. സ്ഥാനാർത്ഥി നിർണ്ണയത്തിൽ വിജയസാധ്യത മാത്രമാകും മാനദണ്ഡം," വേണുഗോപാൽ പറഞ്ഞു. സിറ്റിംഗ് എംഎൽഎമാരുടെ കാര്യത്തിൽ ആദ്യ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎമ്മിലെ നിശബ്ദത ഭയം മൂലമാണെന്നും, എന്നാൽ കോൺഗ്രസിൽ ജനാധിപത്യപരമായ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലെ വ്യത്യസ്ത അഭിപ്രായങ്ങളെ സൂചിപ്പിച്ചു കൊണ്ട് അദ്ദേഹം പരാമർശിച്ചു.

article-image

dqdeqweqwqwe

You might also like

  • Lulu Exchange
  • Straight Forward

Most Viewed