ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിന് ഇരട്ട ബഹുമതി


ബാഗേജ് ഡെലിവറിക്കുള്ള ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം, മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർപോർട്ട് സ്റ്റാഫ് എന്നീ ബഹുമതികൾ കരസ്ഥമാക്കി ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് (ബിഐഎ). 2023 ആംസ്റ്റർഡാമിലെ പാസഞ്ചർ ടെർമിനൽ എക്‌സ്‌പോയിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഗൾഫ് എയർ ഗ്രൂപ്പ് ചെയർമാൻ സായിദ് അൽസയാനി, ബഹ്‌റൈൻ എയർപോർട്ട് കമ്പനി (ബിഎസി) ചീഫ് എക്‌സിക്യൂട്ടീവ് മുഹമ്മദ് അൽ ബിൻഫല എന്നിവർ ചടങ്ങിൽ അവാർഡുകൾ ഏറ്റുവാങ്ങി.

വിമാനത്താവള മേഖലയിലുള്ള ഏറ്റവും മികച്ച അംഗീകാരമാണ് വേൾഡ് എയർപോർട്ട് അവാർഡുകൾ. ആഗോള വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ സംതൃപ്തി സർവേ റിപ്പോർട്ടുകൾക്കമുസൃതമായാണ് അവാർഡുകൾ നൽകി വരുന്നത്. ബിഐഎയുടെ നിരവധി നേട്ടങ്ങളുടെ നീണ്ട പട്ടികയിലെ ഏറ്റവും പുതിയ അംഗീകാരങ്ങളാണിവ.

സേവനങ്ങളുടെ ഗുണനിലവാരത്തിനും യാത്രക്കാർക്ക് തടസ്സരഹിതമായ യാത്രാനുഭവം ഉറപ്പാക്കാൻ സാധിച്ചതിനുമുള്ള അംഗീകാരമാണ് ലഭിച്ചതെന്നും അതിൽ അഭിമാനിക്കുന്നതായും സായിദ് അൽസയാനി അഭിപ്രായപ്പെട്ടു. ബിഐഎയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തിയതിനു പിന്നിലുള്ള കിംഗ് ഹമദിന്റെയും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും പിന്തുണയെ അദ്ദേഹം പ്രശംസിച്ചു. 2000 മുതൽ ആരംഭിച്ച ഈ വേൾഡ് എയർപോർട്ട് അവാർഡുകൾ 550-ലധികം എയർപോർട്ടുകളിലുടനീളമുള്ള യാത്രക്കാരുടെ സംതൃപ്തി സർവേ റിപ്പോർട്ടുകളിലൂടെ ആഗോളതലത്തിലുള്ള വിമാനത്താവളങ്ങളുടെ സേവനങ്ങളും ഗുണനിലവാരവും വിലയിരുത്തുന്നു.

article-image

dfgdfgdfgfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed