മാപ്പ് പറയില്ല, എംവി ഗോവിന്ദന്റെ നോട്ടീസിന് മറുപടി ഉടനെന്ന് സ്വപ്ന സുരേഷ്


വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. വിശദമായ മൊഴി നല്‍കിയെന്ന് സ്വപ്ന വ്യക്തമാക്കി. കേസുകള്‍ കണ്ട് പേടിപ്പിക്കാന്‍ നോക്കണ്ടെന്നും കേരളം മുഴുവന്‍ കേസ് കൊടുത്താലും താന്‍ പിന്തിരിയില്ലെന്നും സ്വപ്ന പറഞ്ഞു. വിജേഷ് പിള്ളയ്ക്കൊപ്പമുണ്ടായിരുന്ന അജ്ഞാതനെ കര്‍ണാടക പോലീസ് കണ്ടെത്തുമെന്നും അവര്‍ പറഞ്ഞു.

വിജേഷ് പിള്ളയുടെ പേര് ട്രൂ കോളറില്‍ വിജയ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതാണ് താന്‍ വിജയ് പിള്ള എന്ന് പറഞ്ഞതെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. ഫോണില്‍ ഇത് കാണിച്ചുകൊണ്ടായിരുന്നു സ്വപ്നയുടെ വിശദീകരണം.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും എതിരായ ആരോപണം പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തലില്‍ എംവി ഗോവിന്ദന്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട സംഭവത്തില്‍ എംവി ഗോവിന്ദനോട് മാപ്പ് പറയില്ലെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി. ഗോവിന്ദന്റെ നോട്ടീസിന് മറുപടി നല്‍കുമെന്നാണ് സ്വപ്ന പ്രതികരിച്ചത്. തനിക്ക് എംവി ഗോവിന്ദനെ അറിയില്ലെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു. തനിക്കെതിരായുള്ള ആരോപണങ്ങളില്‍ ജീവനുള്ളടത്തോളം കാലം പേരാടുമെന്നും സ്വപ്ന മാദ്ധ്യമങ്ങളോട് പറഞ്ഞു.

article-image

fdgdgg

You might also like

Most Viewed