മനീഷ് സിസോദിയ്‌ക്കെതിരെ പുതിയ അഴിമതി കേസ് രജിസ്റ്റർ ചെയ്ത് സിബിഐ

ഡൽഹി മദ്യനയ അഴിമതികേസിൽ റിമാന്‍ഡിൽ കഴിയുന്ന മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ്‌ക്കെതിരെ പുതിയ അഴിമതി കേസ് രജിസ്റ്റർ ചെയ്ത് സിബിഐ. ഡൽഹി സർക്കാരിന്റെ ഫെയ്‌സ്ബുക്ക് യൂണിറ്റിന്റെ (എഫ്ബിയു) പേരിൽ അഴിമതി നടത്തിയെന്നാണ് മുതിർന്ന ആം ആദ്മി പാർട്ടി നേതാവിനെതിരായ കേസ്. 2015ൽ എഎപി ഡൽഹിയിൽ അധികാരത്തിലെത്തിയതിനു പിന്നാലൊണ് എഫ്ബിയു രൂപീകരിച്ചത്.
നിയമവിരുദ്ധമായി ഫെയ്‌സ്ബുക്ക് യൂണിറ്റ് രൂപീകരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക വഴി സർക്കാരിന്റെ ഖജനാവിന് 36 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി എന്ന് എഫ്‌ഐആറിൽ പറയുന്നു.
നീഷ് സിസോദിയ്‌ക്കെതിരെ നിരവധി വ്യാജ കേസുകള്‍ ചുമത്തി അദ്ദേഹത്തെ ദീർഘകാലം ജയിയിൽ തള്ളാനാണ് പ്രധാനമന്ത്രിയുടെ പദ്ധതിയെന്നും. രാജ്യത്തെ ഓർത്ത ദുഃഖുമുണ്ടന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററിലുടെ പ്രതികരിച്ചു. സിബിഐ കേസിൽ റിമാന്‍ഡിലായിരുന്ന സിസോദിയയുടെ ജാമ്യാപേക്ഷ കോടതി 20ന് പരിഗണിക്കാനിരിക്കേയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്യുന്നത്. മദ്യനയക്കേസിൽ സിസോദിയയെ ഇ.ഡി 18 വരെ കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.
wterte