ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ അഞ്ച് അവാർഡുകൾ നേടി ബ​ഹ്റൈ​നി​ൽ ചി​ത്രീ​ക​രി​ച്ച 'സോ​ല​സ്'


ഒമാനിൽ നടന്ന മുദ്ര ഇന്‍റർനാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ബഹ്റൈനിൽ ചിത്രീകരിച്ച 'സോലസ്' മികച്ച ചിത്രം ഉൾപ്പെടെ അഞ്ചു അവാർഡുകൾ കരസ്ഥമാക്കി. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാർഡ്. 32 ചിത്രങ്ങളാണ് ഫെസ്റ്റിവലിൽ മത്സരിച്ചത്.

മികച്ച ചിത്രത്തിനു പുറമെ മികച്ച സംവിധായകൻ  (ശ്രീജിത്ത് പറശ്ശിനി), മികച്ച നടി (ലിഞ്ജു അനു), മികച്ച കാമറാമാൻ (ജേക്കബ് ക്രിയേറ്റിവ് ബീസ്), മികച്ച സംഗീതം (കെവിൻ ഫ്രാൻസിസ്) എന്നീ അവാർഡുകളാണ് സോലസിന് ലഭിച്ചത്.   

ക്വീൻ ബീസ് നിർമിച്ച് അന്താരാഷ്‌ട്ര വനിതദിനത്തിൽ പുറത്തിറങ്ങിയ വനിതകൾ മാത്രം അഭിനയിച്ച ഷോർട്ട് ഫിലിമിന്റെ രചന നിർവഹിച്ചത് പ്രജിത് നമ്പ്യാരാണ്.   ജോസി ജോയ്, നിധി തോമസ്, ജിനു മേരിജോയ്, ഇഷ സജു എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 

You might also like

Most Viewed