കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്​​ഘാ​ട​നം നടന്നു


കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം മുസ്ലിം ലീഗ് അഖിലേന്ത്യ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി നിർവഹിച്ചു.  ജില്ല ആക്ടിങ് പ്രസിഡൻറ് ഇഖ്ബാൽ താനൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ  ജില്ലയിലെ സി.എച്ച് സെൻററുകൾക്കും ഡയാലിസിസ് സെൻററുകൾക്കും നൽകുന്ന ഡയാലിസിസ് മെഷീനുകളുടെ ആദ്യ യൂനിറ്റ് കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻററിന് നൽകാനുള്ള പ്രഖ്യാപനം കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാൻ നിർവഹിച്ചു.

മലപ്പുറം സി.എച്ച് സെൻററിനുള്ള ധനസഹായം കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ കൈമാറി. 2022-24 വർഷത്തേക്ക് ജില്ല കമ്മിറ്റി നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തന പദ്ധതികൾ ജില്ല ആക്ടിങ് ട്രഷറർ അലി അക്ബർ കൈതമണ്ണ വിശദീകരിച്ചു.   കെ.എം.സി.സി ബഹ്റൈൻ സീനിയർ വൈസ് പ്രസിഡൻറ് കുട്ടൂസ മുണ്ടേരി, മുൻ സംസ്ഥാന പ്രസിഡൻറ് എസ്.വി. ജലീൽ, സീനിയർ നേതാവ് വി.എച്ച്. അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു.   ജില്ല ജനറൽ സെക്രട്ടറി ഉമ്മർ കൂട്ടിലങ്ങാടി സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി റിയാസ് ഓമാനൂർ നന്ദിയും പറഞ്ഞു.

You might also like

Most Viewed